ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നിയമനം

Share:

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക്ക് ഓഫീസില്‍ അഭിമുഖം നടത്തും. ഒമാനില്‍ സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്‌കൂളില്‍ അധ്യാപക ഒഴിവ്. രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അവസരം.

താല്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന അഭിമുഖത്തിന് എത്തണം.
ഒമാനിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ഓട്ടോ മൊബൈല്‍ സര്‍വീസ് അഡൈ്വസര്‍/കണ്‍സള്‍ട്ടന്റ് ഒഴിവ്.

മൂന്നു വര്‍ഷ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അവസരം.

താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ എത്തണം.
യുഎഇ യില് സിബിഎസ്ഇ/ ഐസിഎസ്ഇ സ്‌കൂളില്‍ അധ്യാപക നിയമനം.രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അവസരം.

താല്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

യുഎഇയിലെ ഫുഡ് ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കില്‍ ബി.എസ്.സി നഴ്‌സ് (പുരുഷന്‍) ഒഴിവ്. മൂന്നുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അവസരം.

അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹാഡ് /ഡി ഒ എച്ച് പരീക്ഷ ഉണ്ടായിരിക്കും. ഹാഡ് /ഡി ഒ എച്ച് പരിശീലനം ഒഡെപെക്ക് മുഖേന നല്‍കും. താല്പര്യമുള്ളവര്‍ ഫെബ്രുവരി ആറിന് നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങള്‍ www.odepec.kerala.gov.in ല്‍ ലഭിക്കും.

ഫോണ്‍: 0471 2329440/41/42, 9061439675

Tagsodepc
Share: