എൻ ആർ ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലും കാസർഗോഡ് ജില്ലയിലെ എൽ ബി എസ് എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലും എൻ ആർ ഐ സീറ്റുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.

പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിനെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.lbt.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. 9895983656, 9995595456, 9495904240, 9605209257 ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

കാസർഗോഡ് എഞ്ചിനീയറിംഗ് കോളജിനെ സംബന്ധിച്ച വിശദവിവരങ്ങൾ www.lbscek.ac.in വെബ്‌സൈറ്റലും 9447652949, 9496358213, 9048392467 നമ്പറുകളിലും ലഭിക്കും.

ആലപ്പുഴ , പുന്നപ്ര സഹകരണ എന്‍ജിനീയറിംഗ് കോളേജിനെ സംബന്ധിച്ച വിശദവിവരങ്ങൾ www.cempunnapra.org/nri എന്ന വെബ്‌സൈറ്റിലും 9846597311, 9447530387 എന്നീ നമ്പറുകളിലും ലഭിക്കും.

ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി : മേയ് 31.

Share: