എന്‍.എല്‍.സി. ഇന്ത്യയിൽ അപ്രെൻറിസ് ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രെൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യന്‍ അപ്രെൻറിസിന്റെ 335 ഒഴിവും ഗ്രാജുവേറ്റ് അപ്രെൻറിസിന്റെ 300 ഒഴിവുമാണുള്ളത്.
1. ടെക്നീഷ്യന്‍ അപ്രെൻറിസ് ഒഴിവുകള്‍: മെക്കാനിക്കല്‍- 120, ഇലക്ട്രിക്കല്‍- 100, സിവില്‍- 30, ഇന്‍സ്ട്രുമെന്റേഷന്‍- 15, കെമിക്കല്‍- 15, മൈനിങ്- 20,കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്- 20, ഇലക്ട്രോണിക്സ് ല്ക്കകമ്യൂണിക്കേഷന്‍-15.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ഡിപ്ലോമ. (എസ്.സി./ എസ്.ടി- 50 ശതമാനം മാര്‍ക്ക്)
സ്റ്റൈപ്പെന്‍ഡ്: പ്രതിമാസം 3542 രൂപ
2. ഗ്രാജുവേറ്റ് അപ്രെൻറിസ് ഒഴിവുകള്‍: മെക്കാനിക്കല്‍- 90, ഇലക്ട്രിക്കല്‍- 90, സിവില്‍- 30, ഇന്‍സ്ട്രുമെന്റേഷന്‍- 15, കെമിക്കല്‍- 15, മൈനിങ്- 20, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്- 25, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍- 15.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം. (എസ്.സി./ എസ്.ടി- 50 ശതമാനം മാര്‍ക്ക്)
സ്റ്റൈപ്പെന്‍ഡ്: പ്രതിമാസം 4984 രൂപ
പൊതുവ്യവസ്ഥ: നിലവില്‍ അപ്രെൻറിസ്ഷിപ്പ് ചെയ്യുന്നവരും നേരത്തേ പൂര്‍ത്തിയാക്കിയവരും ഒരുവര്‍ഷമോ അതില്‍കൂടുതലോ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല. .
അപേക്ഷകര്‍2016 മാര്‍ച്ച് 31-നോ അതിനുശേഷമോ യോഗ്യത നേടിയവരായിരിക്കണം . ബിരുദം/ ഡിപ്ലോമാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷ: http://www.nlcindia.com എന്ന വെബ്സൈറ്റിലൂടെ വേണം അയക്കാൻ .
അവസാന തിയതി ഒക്ടോബര്‍ 25
കൂടുതല്‍ വിവരങ്ങള്‍ http://www.nlcindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.