നെറ്റ് മെന്‍ഡര്‍ തസ്തികയിൽ ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒരു സ്ഥിരം (തുറന്ന തസ്തിക) ഒഴിവു നിലവിലുണ്ട്.
ശമ്പളം 18000-56900.
പ്രായപരിധി 18-25.
പത്താം ക്ലാസ് യോഗ്യതയും, വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലുളള അറിവും, എറണാകുളത്തും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം
ഒക്‌ടോബര്‍ 23 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.