You are here
Home > Career News > ഐ .​ടി.ഐ ലി​മി​റ്റ​ഡിൽ നിരവധി ഒഴിവുകൾ

ഐ .​ടി.ഐ ലി​മി​റ്റ​ഡിൽ നിരവധി ഒഴിവുകൾ

Governement jobs

ടെ​ലി​കോം രംഗത്തെ പൊ​തു​മേ​ഖ​ല സ്ഥാപനമായ ​ഐ .​ടി.ഐ ലി​മി​റ്റ​ഡിൽ ​ ചീ​ഫ്​ മാ​നേ​ജ​ർ (ഗ്രേ​ഡ്​- ആ​റ്​), ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ്​- ഏ​ഴ്), അ​ഡീ​ഷ​ന​ൽ ജ​ന. മാ​നേ​ജ​ർ (ഗ്രേ​ഡ്​- എ​ട്ട്​), ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ്​-​ഒ​മ്പ​ത്) ത​സ്​​തി​ക​ക​ളി​ലേക്ക് ​ അ​​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​സ്​​കോ​ൺ/​ഡി​ഫ​ൻ​സ്​ നെ​റ്റ്​​വ​ർ​ക്​-​നാ​ല്,ജി.​പി.​ഒ.​എ​ൻ/​ഭാ​ര​ത്​ നെ​റ്റ്​-​നാ​ല്, ഫി​നാ​ൻ​സ്​-​നാ​ല്, മാ​ർ​ക്ക​റ്റി​ങ്​-​നാ​ല്, എ​ച്ച്.​ആ​ർ-​നാ​ല്​ എ​ന്നീ പ്രൊ​ജ​ക്​​റ്റ്​/​മേ​ഖ​ല​ക​ളി​ലാ​ണ്​​ ഒ​ഴി​വു​ക​ൾ.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ , ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ലൊ​ന്നി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ ആ​സ്​​കോ​ൺ / ഡി​ഫ​ൻ​സ്​ നെ​റ്റ്​​വ​ർ​ക്, ജി.​പി.​ഒ.​എ​ൻ /​ ഭാ​ര​ത്​ നെ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ചാർട്ടേഡ് അക്കൗണ്ടൻസി /ഐ ​സി.​ഡ​ബ്ല്യൂ.​,എം.​ബി.​എ ഫി​നാ​ൻ​സ്​ യോ ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ ഫി​നാ​ൻ​സ്​​ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാം.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ലൊ​ന്നി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് മാ​ർ​ക്ക​റ്റി​ങ്ങി​ലേ​ക്ക്​ അ​​പേ​ക്ഷി​ക്കാം. എം.​ബി.​എ മാ​ർ​ക്ക​റ്റി​ങ്​ അ​ഭി​ല​ഷ​ണീ​യം .
എ​ച്ച്.​ആ​ർ/​സോ​ഷ്യ​ൽ വ​ർ​ക്​/​പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മെൻറ് /​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ക്കാ​ർ​ക്ക്​ എ​ച്ച്.​ആ​ർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാം.
ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക്​ 15 വ​ർ​ഷ​വും ചീ​ഫ്​ മാ​നേ​ജ​ർ​ക്ക്​ 12 വ​ർ​ഷ​വും പ്ര​വൃ​ത്തി​പ​രി​ച​യം ഉണ്ടായിരിക്കണം
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.itiltd-india.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അ​പേ​ക്ഷ ലഭിക്കേണ്ട അവസാന തിയതി : ഫെ​ബ്രു​വ​രി 05

Top