മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍: അപേക്ഷ ക്ഷണിച്ചു

കൊച്ചി: എറണാകുളം തേവര ഫെറിയില്‍ ഗവ: ഫിഷറീസ് സ്‌കൂളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഗവ:വികലാംഗ വനിതാ മന്ദിരത്തിലെ അന്തേവാസികളെ പരിചരിക്കുന്നതിന് പ്രതിമാസം 13,500 രൂപ ഓണറേറിയം അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിയമനം തികച്ചും കരാര്‍ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകര്‍ എട്ടാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുളള 25 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളായിരിക്കണം.
അപേക്ഷകര്‍ രാത്രിയും പകലും ഡ്യൂട്ടി ചെയ്യുവാന്‍ സന്നദ്ധരായിരിക്കണം.
പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 27-ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ബന്ധപ്പെടണം.
വിലാസം സൂപ്രണ്ട്, ഗവ:വികലാംഗ വനിതാ മന്ദിരം, തേവരഫെറി, എറണാകുളം, പിന്‍ 682 013. ഫോണ്‍ 2663688.