മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​

296
0
Share:

പതിനേഴു വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി​പ്പ​ട്ടം വീണ്ടും ഇ​ന്ത്യ​യി​ലെത്തി . ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥിനി ​ മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് 117 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി മാ​നു​ഷി ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേടിയത് .

മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മി​സ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യും ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഹി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക​സു​ന്ദ​രി പ്യൂ​ർ​ട്ടോ​റി​ക്ക​യി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഡെ​ൽ വാ​ലെ മാ​നു​ഷി​യെ കി​രീ​ട​മ​ണി​യി​ച്ചു.

ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ചി​ല്ല​ർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു. റീ​ത്ത ഫാ​രി​യ, ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, ഡ​യാ​ന ഹെ​യ്ഡ​ൻ, യു​ക്ത മു​ഖി എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ന്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​ട്ടം നേടിയ സു​ന്ദ​രി​മാ​ർ.

Share: