മരപ്പണി പഠിക്കാൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ

Share:

പരമ്പരാഗത തൊഴിലാളികളുടെ കുട്ടികൾക്കും മ​ര​പ്പ​ണി​യി​ലെ ക​ര​വി​രു​തി​ന് മാ​റ്റു​കൂ​ട്ടാ​ൻ ആഗ്രഹിക്കുന്നവർക്കും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സഹായത്തോടെ മരപ്പണി പഠിക്കാൻ അവസരം. ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഐ​ഡ​ബ്ല്യു​എ​സ്ടി) മ​ര​പ്പ​ണി​ക്കാ​ർ​ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളൊ​രു​ക്കാ​ൻ ഇ​റ്റാ​ലി​യ​ൻ യ​ന്ത്ര​ങ്ങ​ളി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്.

അ​ഡ്വാ​ൻ​സ്ഡ് വു​ഡ് വ​ർ​ക്കിം​ഗ് ഡി​പ്ലോ​മ കോ​ഴ്സാ​ണു ഇ​ൻ​സ്റ്റി​റ്റ്യൂട്ട് നൽകുന്നത്. ആ​ധു​നി​ക പ​രി​ശീ​ല​ന​ത്തി​ന് ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ് ആണ് നടപ്പാക്കുന്നത്.
പ്ല​സ്ടു പാ​സാ​യി 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10.
കൂടുതൽ വിവരങ്ങൾ : http://iwst.icfre.gov.in/awwtc/awwtc.htm എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: