അതിഥി അധ്യാപക ഒഴിവ്

Share:

കോഴിക്കോട് ഗവ ആര്‍ട്‌സ് ആൻറ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നീറ്റ് പാസായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് തയ്യാറാക്കിയ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. നെറ്റ് പാസായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ ജുലൈ 31 ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസൽ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Share: