ട്യൂട്ടർ തസ്തിക

Share:

തിരുവനന്തപുരം പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെങ്ങാനൂർ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഹൈസ്‌കൂൾ, യുപി വിഭാഗത്തിൽ ട്യൂട്ടർ തസ്തികയിൽ അഭിമുഖം നടത്തുന്നു. ജൂലൈ 31 രാവിലെ 11ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് ഒഴിവ്. പ്രതിമാസം 6,000 രൂപ ഹോണറേറിയമായി ലഭിക്കും. ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. പ്ലസ്ടുവും ഡി.എഡുമാണ് യോഗ്യത. പ്രതിമാസം 4,500 രൂപ ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:  8547630012

Tagstutor
Share: