ഡല്‍ഹി സര്‍ക്കാർ: 1074 അവസരങ്ങൾ

Share:

ഡല്‍ഹി സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷ൯ ബോര്‍ഡ് നിയമനം നടത്തുന്നു. പത്ത് തസ്തികകളിലായി 1074 ഒഴിവുകളുണ്ട്.

ലൈബ്രേറിയന്‍(ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രെയിനിംഗ് & ടെക്നിക്കല്‍ എജുക്കേഷന്‍) യോഗ്യത: ലൈബ്രറി സയന്‍സിൽ ഡിപ്ലോമയോടെ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ലൈബ്രറി സയന്‍സിൽ ബിരുദം.

പ്രായം: 37 വയസ്സിൽ താഴെ.

ശമ്പളം: 9300 – 34800 രൂപ. ഗ്രേഡ് പേ-4200 രൂപ

ലൈബ്രേറിയന്‍(ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രെയിനിംഗ്)

യോഗ്യത: ലൈബ്രറി സയന്‍സ്/ലൈബ്രറി & ഇന്‍ഫര്‍മേഷ൯ സയന്‍സിൽ  ബിരുദം

പ്രായം: 30 വയസ്സിൽ താഴെ. ശമ്പളം: 9300 – 34800 രൂപ. ഗ്രേഡ് പേ-4200 രൂപ

എല്‍.ഡി.സി-34

യോഗ്യത: പന്ത്രണ്ടാം ക്ലാസ് . മിനിറ്റില്‍ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ്‌ അല്ലെങ്കിൽ മിനിറ്റില്‍ 30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പിംഗ്.

പ്രായം: 18 – 27 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ. ഗ്രേഡ് പേ-1900 രൂപ

ഗ്രേഡ് IV (DASS)  

യോഗ്യത: പന്ത്രണ്ടാം ക്ലാസ് . മിനിറ്റില്‍ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ്‌ അല്ലെങ്കിൽ മിനിറ്റില്‍ 30 വാക്ക് വേഗത്തിൽ ഹിന്ദി ടൈപ്പിംഗ്. പ്രായം: 18 – 27 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ. ഗ്രേഡ് പേ-1900 രൂപ

ഗ്രേഡ് II (DASS)  

യോഗ്യത: ആര്‍ട്സ്, കൊമേഴ്സ്‌ , സയന്‍സ് അല്ലെങ്കിൽ കൃഷി വിഷയങ്ങളില്‍ ഒന്നിൽ ബിരുദം. പ്രായം: 20 – 27 വയസ്സ്.

ശമ്പളം: 9300 – 34800 രൂപ. ഗ്രേഡ് പേ-4600 രൂപ

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്‍റ്, സ്റ്റാറ്റിസ്റ്റിക്സ് ഓപ്പറേഷണൽ റിസര്‍ച്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം..

പ്രായം: 18 – 30 വയസ്സ്.

ശമ്പളം: 9300 – 34800 രൂപ. ഗ്രേഡ് പേ-4200 രൂപ

ജൂനിയര്‍ എന്‍ജിനീയര്‍(സിവിൽ):

യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

പ്രായം: 18 – 27 വയസ്സ്.

ശമ്പളം: 9300 – 34800 രൂപ. ഗ്രേഡ് പേ-4200 രൂപ

ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് III

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഡ്രാഫ്റ്റ്സ്മാന്‍ ഷിപ്പില്‍ ദ്വിവത്സര ഡിപ്ലോമ. പ്രായം: 18 – 27 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ. ഗ്രേഡ് പേ-2400 രൂപ

ഫീല്‍ഡ് അസിസ്റ്റന്‍റ്: പത്താം ക്ലാസ് /ഹൈസ്കൂള്‍ പാസ്‌.

പ്രായം: 18 – 27 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ. ഗ്രേഡ് പേ-200 രൂപ

ഫുഡ്‌ സേഫ്റ്റി ഓഫീസര്‍:

യോഗ്യത: 1ഫുഡ്‌ ടെക്നോളജി, ഡയറി ടെക്നോളജി, ബയോ ടെക്നോളജി, ഓയില്‍ ടെക്നോളജി, അഗ്രിക്കള്‍ച്ചറൽ സയന്‍സ്, വെറ്ററിനറി സയന്‍സ് , ബയോ കെമിസ്ട്രി, മൈക്രോ ബയോളജി എന്നിവയിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ മെഡിസിനില്‍ ബിരുദം. /തത്തുല്യ യോഗ്യത.

പ്രായം: 30 വയസ്സിൽ കൂടരുത്.

ശമ്പളം: 9300 – 34800 രൂപ. ഗ്രേഡ് പേ-4200 രൂപ

 

ഓണ്‍ലൈ൯ അപേക്ഷിക്കേണ്ട വെബ്സൈറ്റ്: http://dsssbonline.nic.in 

അവസാന തീയതി: ഓഗസ്റ്റ് 21

Share: