മൈനിങ് സിർദാർ : 333 ഒഴിവുകൾ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ മെെനിംഗ് സിർദാർ/ ഷോട്ട് ഫയറർ തസ്തികയിലെ 333 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എ. അംഗീകൃത മെെനിംഗ് സിർദാർ സർട്ടിഫിക്കറ്റ്(ഡിജിഎംഎസ്)അല്ലെങ്കിൽ മെെനിംഗ് ആൻഡ് മെെൻ സർവേയിംഗ് ഡിപ്ലോമയും ഒാവർമാൻ കോം പീറ്റൻസി സർട്ടിഫിക്കറ്റും, ബി. അംഗീകൃത ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ് സി. അംഗീകൃത ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.
പ്രായപരിധി: 18- 30 വയസ്. 2018 ഒാഗസ്റ്റ് 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/ എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി/ എസ്ടി, വികലാംഗർ, വിമുക്തഭടൻ എന്നിവർക്കും ഫീസില്ല. വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, നാഗ്പൂർ എന്ന പേരിൽ നാഗ്പൂരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന ഫീസ് അടയ്ക്കാം. ദേശസാൽകൃത ബാങ്കിൽ നിന്നെടുത്തതാവണം ഡിഡി.
എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 27.
വിശദവിവരങ്ങൾക്ക്: www.westerncoal.nic.in