മെഡിക്കല്‍ ഓഫീസര്‍ : അപേക്ഷ ക്ഷണിച്ചു

297
0
Share:

ഇടുക്കി: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്) ട്രാവന്‍കൂര്‍- കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളള 18-45 വയസ്സ് പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 30നു നാലു മണിക്കു മുന്‍പായി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി 685561 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864224399

Share: