കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഇന്റർവ്യൂ 16 ന്

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും.
എം.ബി.ബി.എസ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്. 45000 രൂപ പ്രതിമാസ വേതനം ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10 മണിക്ക് മുമ്പ് ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്ക് എത്തണം.