എം.ബി.ബി.എസ് / എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

360
0
Share:

ജൂനിയര്‍ സയൻറിഫിക്  ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍, അസിസ്റ്റൻറ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍

ജൂനിയര്‍ സയൻറിഫിക് ഓഫീസര്‍

ഒഴിവ്- 1

യോഗ്യത: അംഗീകൃത കോളേജില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ മൈക്രോബയോളജിയില്‍ എം.എസ്.സി. പ്ലാൻറ് പാത്തോളജി അല്ലെങ്കില്‍ മൈക്രോബയോളജി അല്ലെങ്കില്‍ മൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷനോടെ ബോട്ടണിയില്‍ എം.എസ്.സി. എം.എസ്.സി സോയില്‍ സയന്‍സ് അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ കെമിസ്ട്രി അല്ലെങ്കില്‍ അഗ്രോണമി അല്ലെങ്കില്‍ മൈക്രോബയോളജി അല്ലെങ്കില്‍ പ്ലാൻറ് പാത്തോളജി അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷനുള്ള എം.എസ്.സി അഗ്രികള്‍ച്ചര്‍

ഡയറക്ടര്‍ (കണ്‍സര്‍വേഷന്‍), ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍-

ഒഴിവുകള്‍- 4

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ കോളേജില്‍ നിന്നോ സിവില്‍ എഞ്ചിനീയറിങ് .

അസിസ്റ്റന്റ് ക്ലിനിക്കല്‍ എംബ്രിയോളജിസ്റ്റ്-

ഒഴിവ്- 1
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെഡിസിന്‍ ബിരുദം അല്ലെങ്കില്‍ ശസ്ത്രക്രിയയില്‍ ബിരുദം; അനാട്ടമി അല്ലെങ്കില്‍ ഭ്രൂണശാസ്ത്രം അല്ലെങ്കില്‍ പ്രത്യുല്‍പാദന ബയോളജി അല്ലെങ്കില്‍ ജനിതകശാസ്ത്രം അല്ലെങ്കില്‍ ഭ്രൂണശാസ്ത്രം അല്ലെങ്കില്‍ ക്ലിനിക്കല്‍ എംബ്രിയോളജി അല്ലെങ്കില്‍ മൈക്രോബയോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം.

ഡയാലിസിസ് മെഡിക്കല്‍ ഓഫീസര്‍-

ഒഴിവുകള്‍- 5

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3, അസിസ്റ്റന്റ് പ്രൊഫസര്‍ (അനാട്ടമി)-

ഒഴിവുകള്‍- 9

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രൊഫസര്‍-

ഒഴിവുകള്‍- 4

എഞ്ചിനീയര്‍ ആന്റ് ഷിപ് സര്‍വേയര്‍ കം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ടെക്‌നിക്കല്‍)-

ഒഴിവുകള്‍- 5

വിശദ വിവരങ്ങള്‍ യു.പി.എസ്.സിയുടെ upsc.gov.in  വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി:  2021 ജനുവരി 14.

Share: