ഇന്റർനാഷണൽ ബിസിനസിൽ എംബിഎ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് നടത്തുന്ന ഇന്റർനാഷണൽ ബിസിനസിൽ എംബിഎ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിൽ കല്പിത സർവകലാശാലാ പദവിയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ന്യൂഡൽഹി, കോൽക്കത്ത, കാക്കിനാട (ആന്ധ്രാപ്രദേശ്) കാമ്പസുകളിലാണ് കോഴ്സ് നടത്തുന്നത് . അന്താരാഷ്ട്ര വ്യാപാരബന്ധം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഏറെ ജോലി സാധ്യതയുള്ളതാണു കോഴ്സ്.
യോഗ്യത: ബിരുദം . അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. പട്ടിക ജാതി-വർഗക്കാർക്ക് 45 ശതമാനം. പ്രായപരിധി ഇല്ല.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡിസംബർ ഒന്നിനു നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, തൃശൂർ.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ലോജിക്കൽ റീസണിംഗ്, ജനറൽ നോളജ്, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
എഴുത്തു പരീക്ഷയ്ക്കു പുറമേ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ, എസേ റൈറ്റിംഗ് എന്നിവയും ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ് 2000 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 1000 രൂപ.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി: ഒക്ടോബർ 25 .
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.nta.ac.in https://iift.nta.nic.in /
ഫോണ്‍: 0120-6895200