കിറ്റ്‌സിൽ ടൂറിസം കോൺഫറൻസ്

286
0
Share:

ടൂറിസം പഠന മേഖലയിലെ ആഗോള പ്രവണതകളെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) വേദിയൊരുക്കുന്നു. സെപ്റ്റംബർ 28, 29 തിയതികളിൽ തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സ് ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ‘ടൂറിസം-സർവർക്കും മെച്ചപ്പെട്ട ഭാവി’ എന്ന കോൺഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ട്രാവൽ ടൂറിസം വിദഗ്ധർ പങ്കെടുക്കും.
ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും രണ്ടായിരം രൂപയും സാധാരണ ഡലിഗേറ്റിന് മൂവായിരം രൂപയും വിദേശികൾക്ക് 300 യു.എസ്. ഡോളറുമാണ് ഡെലിഗേറ്റ് ഫീസ്.
www.kittsedu.org/international-conference/ എന്ന ലിങ്ക് മുഖേന രജിസ്‌ട്രേഷൻ വിശദാംശങ്ങൾ ലഭ്യമാണ്.

കിറ്റ്‌സ് ഡയറക്ടറുടെ അക്കൗണ്ടിൽ ഡെലിഗേറ്റ് ഫീസ് ട്രാൻസ്ഫർ ചെയ്ത ശേഷം conference@kittsedu.org എന്ന ഇ-മെയിലിൽ വിവരങ്ങൾ അറിയിക്കണം.

വിശദ വിവരങ്ങൾക്ക്: 9809119737, 8547440416.

Tagskitts
Share: