മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവ്

കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെള്ളച്ചാലിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ബിരുദവും ബി.എഡും ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കൂടിക്കാഴ്ച 2020 ജനുവരി 15 ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും.