അപേക്ഷ ക്ഷണിച്ചു

295
0
Share:

തൃശൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഉള്ള പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യൂണിറ്റ് മാനേജര്‍, അസിസ്റ്റന്റ് യൂണിറ്റ് മാനേജര്‍, ഓഫീസര്‍, മെമ്പര്‍ റിലേഷന്‍സ്, സെയില്‍സ് ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍ തസ്തികകളില്‍ വിവിധ ജില്ലകളില്‍ 240 ഒഴിവുകളിലേക്ക് പ്ലസ്ടു മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പേര് വയസ്സ്, യോഗ്യത, മാതൃ പഞ്ചായത്ത് ജില്ല എന്നീ വിവരങ്ങള്‍ എംപ്ലോയബിലിറ്റി സെന്ററിലെ 9446228282, എന്ന നമ്പരിലേക്ക് എസ്.എം.എസ് അല്ലെങ്കില്‍ വാട്‌സാപ്പ് മെസേജായോ thrissurempcentre@gmail.com ലേക്ക് ഇ-മെയില്‍ ആയോ നല്‍കണം.

നവംബര്‍ 29 ആണ് അവസാന തീയതി.

വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2333 742.

Share: