പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

Share:

കമ്പനി/കോര്‍പറേഷന്‍/സെക്രട്ടേറിയറ്റ് എന്നിവയിലെ അസിസ്റ്റന്റ് തസ്തികകള്‍ക്കും മറ്റു വിവിധ പി.എസ്.സി പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്കായി സര്‍ക്കാര്‍ സ്ഥാപനമായ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറു മാസത്തെ സൗജന്യ കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നു.
പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മുന്‍ഗണന.
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
പട്ടിക വിഭാഗക്കാര്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. അപേക്ഷ (ഫോണ്‍ നമ്പറോടുകൂടിയ വിലാസമുള്ള), ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, ആറു മാസത്തിനകം ലഭിച്ച ജാതി, വരുമാനം തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഏപ്രില്‍ 10 നകം പ്രിന്‍സിപ്പാള്‍, പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് – 5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0495-2381624.

TagsPSC
Share: