സയന്‍റിസ്റ്റ് /എന്‍ജിനീയർ / റിസര്‍ച്ച് ഫെല്ലോ: 14 ഒഴിവുകൾ

Share:

തിരുപ്പതി, നാഷണല്‍ അറ്റ്മോസ്ഫറിക്ക് റിസര്‍ച്ച് ലബോറട്ടറി (എന്‍.എ.ആര്‍.എല്‍) സയന്‍റിസ്റ്റ്/എന്‍ജിനീയർ , റിസര്‍ച്ച് ഫെല്ലോ തസ്തികകളിൽ 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പറുകള്‍: NARL/RMT/SD/01/2017, NARL/RMT/SD/02/2017.

സയന്‍റിസ്റ്റ് /എന്‍ജിനീയർ: ഒഴിവ്-2 (ഒരു ഒഴിവ് ഭിന്നശേഷി ഒ.എച്ച്/എച്ച്.ഐ ക്ക് നീക്കി വെച്ചത്)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും.
ശമ്പളം: 67700 രൂപ + ടി.എ, എച്ച്. ആര്‍.എ പ്രായം: 40 വയസ്സിൽ താഴെയുള്ളവര്‍ക്ക് മുന്‍ഗണന.
റിസര്‍ച്ച് അസോസിയേറ്റ്/പോസ്റ്റ് ഡോക്ടറൽ ഫെലോ: ഒഴിവ് 2
യോഗ്യത: അറ്റ്‌മോസ്ഫിയറിക് സയന്‍സ്/മെറ്റിയോറോളജി/സ്പേസ് സയന്‍സിൽ ഡോക്ടറേറ്റ് അല്ലെങ്കില്‍ 60% മാര്‍ക്കോടെ എം.ഇ/എം.ടിയും 3 വര്‍ഷത്തെ ഗവേഷണ പരിചയവും.
പ്രായം: 35 വയസ്സ് കവിയരുത്.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ: ഒഴിവ്-7
യോഗ്യത: ഫിസിക്സ്/അറ്റ്മോസ്ഫെറിക് ഫിസിക്സ്/സ്പേസ് ഫിസിക്സ്/മെറ്റിയോറോളജിയില്‍ ഫസ്റ്റ് ക്ലാസ്സ്/തത്തുല്യഗ്രേഡോടെ ബിരുദാനന്തര ബിരുദവും.
സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ്/ഗേറ്റ്/ജെ.എ.എം/ജെ.ഇ.എസ്.ടി യോഗ്യതയും.
ശമ്പളം: 25000 -28000 രൂപ + എച്ച്.ആര്‍.എ.
പ്രായം: 30 വയസ്സ് കവിയരുത്.

ജൂനിയര്‍ റിസര്‍ച്ച്ഫെലോ: -1
യോഗ്യത: ഇല്കട്രോണിക്സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്ങിൽ 60% മാര്‍ക്കോടെ എം.ഇ/എം.ടെക്,സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ്/ഗേറ്റ്/ജെ.എ.എം/ ജെ.ഇ.എസ്.ടി യോഗ്യതയും.
ശമ്പളം: 25000 രൂപ + എച്ച് . ആര്‍. എ.
പ്രായം: 30 വയസ്സ് കവിയരുത്.

പ്രോജക്റ്റ് ജൂനിയര്‍ റിസര്‍ച്ച് ഫെലോ: -2
ഫിസിക്സ്/അറ്റ്‌മോസ്ഫറിക് ഫിസിക്സ്/സ്പേസ് ഫിസിക്സ്/മെറ്റിയോറോളജിയില്‍ ഫസ്റ്റ് ക്ലാസ്സ്/തതത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദവും. സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ്/ഗേറ്റ്/ജെ.എ.എം/ജെ.ഇ.എസ്.ടി യോഗ്യതയും.
ശമ്പളം: 25000 -28000 രൂപ + എച്ച്. ആര്‍. എ.
പ്രായം: 30 വയസ്സ് കവിയരുത്.
വിശദവിവരങ്ങള്‍ക്ക് www.narl.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 5

Share: