തപാല്‍വകുപ്പിൽ പത്താം ക്‌ളാസ്സുകാർക്ക് 1193 ഒഴിവുകൾ

Share:

തപാല്‍ വകുപ്പിൽ കേരളാ സര്‍ക്കിളിന്‍റെ ഡാക്സേവക് തസ്ഥികയിലെ 1193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പരസ്യ വിജ്ഞാപന നമ്പര്‍: RECTT/50-I/DLG/2016-17
യോഗ്യത: പത്താം ക്ലാസ് പാസ്സായിരിക്കണം. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് ഒരുതരത്തിലുള്ള മുന്‍ഗണനയും ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം.
പ്രായം: 2017 ജൂണ്‍ 10 നു 18 നും 40 നും ഇടയില്‍. ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷവും എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സെക്യൂരിറ്റി: ബി.പി.എം തിരഞ്ഞെടുക്കപ്പെടുന്നവര്‍ 25000 രൂപയും മറ്റ് തസ്‌തികകളിലെക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 10000 രൂപയും സെക്യൂരിറ്റി ആയി നല്‍കണം. വിശദവിവരങ്ങള്‍ക്ക് https://indiapost.gov.in OR https://appost.in/gdsonline എന്നീവെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
സംശയങ്ങൾ dopgdsenquiry@gmail.com എന്ന ഇമെയിലിൽ ചോദിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 10

Share: