സ്‌കോളര്‍ഷിപ്പ്; ലാപ്‌ടോപ്പ്

510
0
Share:

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2016-17 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കൂടൂതല്‍ മാര്‍ക്ക് ലഭിച്ചതുമായ വിദ്യാര്‍ത്ഥികള്‍ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖല ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഒക്ടോബര്‍ 20 ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പ് ബന്ധപ്പെട്ട മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകര്‍പ്പ് ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ കോഴ്‌സുകള്‍ കേരള സര്‍ക്കാര്‍ അംഗീകൃതമാണെന്നുള്ള സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഒരു കോഴ്‌സിന് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പ് നല്‍കൂ.

Share: