ലൈബ്രറി ഇൻറേണ്‍സ് ഒഴിവ്
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ കോളേജിലെ ലൈബ്രറിയുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ ബി.എല്‍.ഐ.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 12,000 രൂപ പ്രതിമാസ ശമ്പള നിരക്കില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ ഒമ്പത് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടത്തും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ കോളേജ് ലൈബ്രറിയില്‍ രണ്ട് ഇന്റേണ്‍സിനെ നിയമിക്കും. റെഗുലര്‍ പഠനത്തിലൂടെ ബി.എല്‍.ഐ.എസ് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.എല്‍.ഐ.എസ് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കാലാവധി 2019 മാര്‍ച്ച് 31 വരെയാണ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും നിയമനം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
തിരുവനന്തപുരം: മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ലൈബ്രേറിയന്‍ ഇന്റേണ്‍സിനെ താല്കാലികമായി നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ 12ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടത്തും. ബി.എല്‍.ഐ.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (അസലും പകര്‍പ്പും) ഹാജരാകണം. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും.