എല്‍.ഡി. ടൈപ്പിസ്റ്റ്: കരാർ നിയമനം

Share:

കൊല്ലം ജില്ലയിലെ താല്‍ക്കാലിക കോടതികളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷകള്‍ ക്ഷണിച്ചു.

പ്രതിമാസ സഞ്ചിത ശമ്പളം 19,950 രൂപയാണ്. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. അപേക്ഷകര്‍ തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. പ്രയപരിധി 60 വയസ്.

ഹൈക്കോടതി/നിയമ വകുപ്പ് / അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് /സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. നിയമനം കരാര്‍ അടിസ്ഥാനത്തില്‍, താല്‍കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് സംബന്ധമായ വിശദാംശങ്ങള്‍, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷകള്‍ വെള്ളപേപ്പറില്‍ തയാറാക്കി അയക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് അഞ്ചിന് മുന്‍പ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം – 691 013 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: