എൽ.ബി.എസ് സെൻറർ ഫ്രാഞ്ചൈസി

Share:

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിൻറ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണി വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേനേജ്‌മെന്റ്‌, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്‌സുകളും ഉണ്ടാകും.

താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾക്കും, വ്യക്തികൾക്കും വിശദ വിവരം www.lbscentre.kerala.gov.in, 0471-2560333/6238553571 എന്നിവയിൽ ലഭിക്കും. lbsskillcentre@gmail.com മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും. അപേക്ഷ സെപ്റ്റംബർ 5 നകം നൽകണം.

Share: