അധ്യാപക ഒഴിവ്

Share:

കൊച്ചി: എറണാകുളം ഗവ: ലോ-കോളേജില്‍ 2018-19 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള യു.ജി.സി മാനദണ്ഡം അനുസരിച്ച് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

മലയാളം ഇന്റര്‍വ്യൂ മെയ് 17-ന് രാവിലെ 10.30-ന്, ഇംഗ്ലീഷ് 17-ന് ഉച്ചയ്ക്ക് 12-ന്, ഹിന്ദി 17-ന് ഉച്ചയ്ക്ക് ശേഷം രണ്ടിന്, പൊളിറ്റിക്കല്‍ സയന്‍സ് 18-ന് രാവിലെ 10.30-ന്, കൊമേഴ്‌സ് ഇന്റര്‍വ്യൂ 18-ന് ഉച്ചയ്ക്ക് 12-ന്.

കൊമേഴ്‌സിന് രണ്ട് ഒഴിവും മറ്റ് വിഷയങ്ങള്‍ക്ക് ഓരോ ഒഴിവു വീതവുമാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

Share: