പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (അറബിക്) : ഇൻറർവ്യൂ

Share:

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജുനീയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ – 402/2020) ആദ്യഘട്ട ഇൻറർവ്യൂ മാർച്ച് 14 ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ പാലക്കാട് ജില്ലാ ഓഫീസിലും തുടർന്ന് മാർച്ച് 25, 26, 27 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിലും നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ്, എസ്.എം.എസ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് തപാൽ മുഖേന അറിയിപ്പ് നൽകുന്നതല്ല.

സമയം,സ്ഥലം എന്നിവ സംബന്ധിച്ചുളള വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാണ്.

ഉദ്യോഗാർത്ഥികൾ ഇൻ്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.

അറിയിപ്പ് ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Share: