വനിതകള്‍ക്ക് ഹോസ്റ്റലില്‍ തൊഴിലവസരം

Share:

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ വാച്ച് വുമണ്‍, കുക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ / സ്‌കാവഞ്ചര്‍/ മെസ് ഗേള്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വാച്ച് വുമണ്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ്സ് വിജയവും കുക്കിന് എസ്.എസ്.എല്‍.സി.യും സര്‍ക്കാര്‍ അംഗീകൃത ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റും മറ്റൊഴിവുകള്‍ക്ക് നാലാം ക്ലാസ്സുമാണ് വിദ്യാഭ്യാസ യോഗ്യത.

പ്രായം: 2018 ജനുവരി ഒന്നിന് 50 വയസ് കവിയരുത്.

ടെലഫോണ്‍ നമ്പര്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

അവസാന തീയതി ജൂണ്‍ 14. ഫോണ്‍: 0484 2422256 .

Share: