മാനേജ്മെന്‍റ്ട്രെയിനി: ഇപ്പോൾ അപേക്ഷിക്കാം

Share:

രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്സ് & കെമിക്കല്‍ ലിമിറ്റഡിൽ (ആര്‍.എഫ്.സി.എസ്) മാനേജ്മെന്‍റ് ട്രെയിനികളുടെ 61ഒഴിവുകള്‍.
കെമിക്കല്‍, മെക്കാനിക്കല്‍. ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്‍റേഷ൯ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2016 സ്കോർ നേടിയവരായിരിക്കണം.
ഉയര്‍ന്ന പ്രായപരിധി: 27 വയസ്.

കെമിക്കല്‍: 35 ഒഴിവ് (ജനറല്‍-19, എസ്.സി-5,എസ്.ടി-2, ഒ.ബി.സി-9) ആകെ ഒഴിവില്‍ ഒരെണ്ണം ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.
യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്ങ്/ടെക്നോളജിയില്‍ ബിരുദം.

മെക്കാനിക്കല്‍: 10 ഒഴിവ്(ജനറല്‍-7, എസ്.സി-1, ഒ.ബി.സി-2)
അകെ ഒഴിവില്‍ ഒരെണ്ണം ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു.
യോഗ്യത: മെക്കാനിക്കൽ എന്‍ജിനീയറിംഗ്/ടെക്നോളജിയില്‍ ബിരുദം.

ഇലക്ട്രിക്കല്‍: 8 (ജനറല്‍-5, എസ്.സി-1, ഒ.ബി.സി-2)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്/ടെക്നോളജിയില്‍ ബിരുദം.
ഇന്‍സ്ട്രുമെന്‍റേഷനില്‍ അല്ലെങ്കിൽ ഇന്‍സ്ട്രുമെന്‍റേഷ൯ & ഇലക്ട്രോണിക്സിൽ ബിരുദം.

ഏത് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്കും ബിരുദത്തിനു കുറഞ്ഞത് 60% മാര്‍ക്ക് വേണം. (എസ്.സി, എസ്.ടി വിഭാഗത്തിനു 50 % മാര്‍ക്ക് മതി).
ശമ്പള സ്കെയില്‍: 16 400 – 40500 രൂപ
അപേക്ഷാ ഫീസ്‌: 700 രൂപ.
എസ്.സി, എസ്.ടി വിഭാഗത്തിനും, ഭിന്നശേഷിക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷാ ഫീസ്‌ ഇല്ല.
വിശദവിവരങ്ങൾ www.nationalfertilizers.com എന്ന വെബ് സൈറ്റില്‍ ലഭിക്കും.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഫെബ്രുവരി 9

Share: