കെ.ജി.റ്റി.ഇ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

Share:

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ പ്രസ് വര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ജൂണ്‍ 16. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 20 വൈകിട്ട് നാല് വരെ. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവര്‍ ആയിരിക്കണം. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ/സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷാഫോറം പത്തു രൂപാ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം 13 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: