119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചിന് ഷിപ്പ്യാര്ഡില് വര്‍ക്ക്മെന്‍ കാറ്റഗറിയില്‍ നിലവിലുള്ള 119 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ എട്ട് ഒഴിവുകളുമുണ്ട് .
ജൂണിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്: മെക്കാനിക്കല്‍- 03
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും നാലു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ഇലക്ട്രിക്കല്‍: 02
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ഇലക്ട്രോണിക്സ്: 02
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ഡിപ്ലോമയും നാലു വര്‍ഷത്തെ പ്രവൃത്തിപരിയവും.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: 01
യോഗ്യത: കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്ലോമ. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂണയിര് കൊമേഴ്സ്യല്‍ അസിസ്റ്റന്റ്: 02
യോഗ്യത: കൊമേഴ്സ്യല്‍ പ്രാക്ടീസ്/ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്ലോമ. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍): 03
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ നാണഷല് ട്രേഡ് സര്‍ട്ടിഫിക്കറ്റും. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
വെല്‍ഡര്‍ കം ഫിറ്റര്‍ (പ്ലംബര്‍): 02
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ഫിറ്റര്‍ (ഇലക്ട്രിക്കല്‍): 01
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ഫിറ്റര്‍(ഇലക്ട്രോണിക്സ്): 02
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ഷിപ്പ്റൈറ്റ് വുഡ്: 01
യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടഫിക്കറ്റും. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
രണ്ട് ഘട്ടത്തിലായുള്ള പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് 200 രൂപ.
എസ്സി/ എസ്ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
വിശദവിരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25.