ഇപ്പോൾ അപേക്ഷിക്കാം

Share:

പാലക്കാട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കട് ഉപകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സിക്കാരില്‍ നിന്നും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിംഗ് ടാലി (ജിഎസ്ടി) കോഴ്‌സുകളിലേക്ക് പ്ലസ്ടു കൊമേഴ്‌സ് കഴിഞ്ഞവര്‍ക്കുമാണവസരം. പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, നൂറണി, പാലക്കാട് – 14 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0491-2527425.

സി-ആപ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് സീറ്റൊഴിവ്

സി-ആപ്റ്റിന്റെ തിരുവനന്തപുരത്തുള്ള പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് എന്നീ കോഴ്‌സുകളിലേയ്ക്ക് പട്ടികജാതി പട്ടിവകവർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാവുന്ന കോഴ്‌സിലേയ്ക്ക് സീറ്റുകൾ ഒഴിവുണ്ട്.
താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11ന് രാവിലെ പത്തിന് സി-ആപ്റ്റ്, പുന്നപുരം, വെസ്റ്റ്‌ഫോർട്ട്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടണം. ഫോൺ: 0471-2474720, 2467728. വെബ്‌സൈറ്റ്: www.captkerala.com

Share: