ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ 92 ഒഴിവുകൾ

Share:

അദ്ധ്യാപക , അനദ്ധ്യാപക തസ്തികകളിലായി ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ 92 ഒഴിവുകൾ. അദ്ധ്യാപകരുടെ (പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി.പ്രൊഫസർ) 70 ഒഴിവും അനദ്ധ്യാപകരുടെ 22 ഒഴിവുമാണുള്ളത്.
സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആ ൻഡ് കൾച്ചറൽ സ്റ്റഡീസ് 20, സെന്റർ ഓഫ് ഡയസ്പോറ സ്റ്റഡീസ് 2, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് 15, സ്കൂൾ ഓഫ് കെമിക്കൽ സയൻസ് 1, സ്കൂൾ ഓഫ് അപ്ലൈഡ് മെറ്റീരിയൽ സയൻസ് 4, സ്കൂൾ ഓഫ് ലൈഫ് സയൻസ് 1, സ്കൂൾ ഓഫ് എൻവയോൺമെന്റൽ ആൻഡ് സസ്റ്റയിനബിൾ ഡവലപ്മെന്റ് 1, സ്കൂൾ ഓഫ് ലൈബ്രറി ആൻഡ്് ഇൻഫർമേഷൻ സയൻസ് 4, സ്കൂൾ ഓഫ് നാനോ സയൻസ് 2, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് 4, സ്കൂൾ ഓഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് 13, സ്കൂൾ ഓഫ് എഡ്യുക്കേഷൻ 13 എന്നിങ്ങനെയാണ് വിവിധ പഠനവകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകൾ.

അനദ്ധ്യാപക ഒഴിവുകളിൽ സെക്ഷൻ ഓഫീസർ 3, അസിസ്റ്റന്റ് 4 പ്രൈവറ്റ് സെക്രട്ടറി 4, പേഴ്സണൽ അസിസ്റ്റന്റ് 3, പേഴ്സണൽ അസിസ്റ്റന്റ്(ലൈബ്രറി സയൻസ്) 1, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി) 1,സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (കംപ്യൂട്ടർ) 1, അസി. എൻജിനിയർ(സിവിൽ) 1, ജൂനിയർ എൻജിനിയർ(സിവിൽ) 1, ജൂനിയർ എൻജിനിയർ(ടെക്നിക്കൽ) 1, ഹിന്ദി(ട്രാൻസ്ലേറ്റർ), സെക്യൂരിറ്റി ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവുകൾ .
കൂടുതൽ വിവരങ്ങൾ www.cug.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് Recruitment Cell, Central University of Gujarath, Sector29, Gandhinagar, Gujarath, India 382030 എന്നവിലാസത്തിൽ തപാൽ വഴി ലഭിക്കാനുള്ള അവസാന തിയതി മാർച്ച് 9.

Share: