ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷനിൽ ഒഴിവുകൾ

Share:

ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (കാൺപൂർ ) 29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോസ്തെറിസ്റ്റ് ആൻഡ് ഓർതോറ്റിസ്റ്റ് പ്രൊഫഷണൽ തസ്തികയിൽ നാലും ഓഡിയോളജിസ്റ്റ് തസ്തികയിൽ 25 ഉം ഒഴിവുകളുമാണുള്ളത്.
യോഗ്യത: പ്രോസ്തെറിസ്റ്റ് ആൻഡ് ഓർതോറ്റിസ്റ്റ് പ്രൊഫഷണൽ- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിൽ രജിസ്ട്രേഷൻ.

ഓഡിയോളജിസ്റ്റ് :

യോഗ്യത: ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദം.സെൻട്രൽ റിഹാബിലിറ്റേഷൻ രജിസ്റ്ററിൽ രജിസ്ട്രേഷൻ.

ഇരുതസ്തികകളിലും ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
ഉയർന്ന പ്രായം 34.
വിശദവിവരവും അപേക്ഷയുടെ മാതൃകയും www.alimco.in ൽ.
അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി മാനേജർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ),ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ജിടി റോഡ്, നരമാവു, കാൺപുർ 209217 എന്നവിലാസത്തിൽ തപാൽ വഴി അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:  ഫെബ്രുവരി 17.

Share: