കെ മാറ്റ് കേരള 2018: ഇപ്പോൾ അപേക്ഷിക്കാം
എം.ബി.എ 2018-19 അക്കാഡമിക് വര്‍ഷത്തെ പ്രവേശനത്തിന് നടത്തുന്ന കെ. മാറ്റ് കേരള 2018 ന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നീ കേന്ദ്രങ്ങളിലും നടത്തും.
കേരളത്തിനു പുറത്തെ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 100 അപേക്ഷാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം അപേക്ഷകരെ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
മാര്‍ച്ച് ഒമ്പത് വൈകിട്ട് അഞ്ച് മുതല്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷാഫീസ് : ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 750 രൂപയും ആണ്. അപേക്ഷാ ഫീസ് തിരികെ ലഭിക്കുന്നതല്ല.
കെ.മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് (ജനറല്‍ വിഭാഗത്തിന് 15 ശതമാനം , എസ്.ഇ.ബി.സി വിഭാഗത്തിന് 10 ശതമാനം, എസ്.സി/എസ്.റ്റി വിഭാഗത്തിന് 7.5 ശതമാനം) എന്നീ പ്രവേശന പരീക്ഷകളില്‍ ഏതെങ്കിലും ഒന്നില്‍ അര്‍ഹത നേടിയവര്‍ക്ക് മാത്രമേ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും അതിനു കീഴിലുള്ള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കുകയുള്ളൂ.
വിശദ വിവരങ്ങള്‍ : kmatkerala.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 8547255133
ഓണ്‍ലൈന്‍ അപേക്ഷ സര്‍പ്പിക്കേണ്ട അവസാന തീയതി : ജൂണ്‍ ഏഴ് വൈകിട്ട് അഞ്ച് മണി.