പൊതു സ്ഥലംമാറ്റം: ഇപ്പോൾ അപേക്ഷിക്കാം

Share:

സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട്, സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്/ആശുപത്രി എന്നിവിടങ്ങളില്‍ ജോലിനോക്കുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ 2018 വര്‍ഷത്തെ പൊതു സ്ഥലംമാറ്റം സംബന്ധിച്ച അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ അതാതു സ്ഥാപനങ്ങളിലെ മേധാവികള്‍ മുഖേന മാര്‍ച്ച് 12 ന് മുന്‍പ് തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ക്ക് ലഭിക്കണം.

Share: