കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ താത്കാലിക നിയമനം

Share:

ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ലു.എസിന്റെ വിവിധ യൂണിറ്റുകളിൽ താത്കാലിക നിയമനം നടത്തുന്നു.

കോഴിക്കോട് റീജിയണിൽ പ്ലംബർ, കോഴിക്കോട്, തിരുവനന്തപുരം റീജിയണുകളിൽ ഡി.ടി.പി ഓപ്പറേറ്റർ, വാച്ച്മാൻ, റേഡിയോളജിസ്റ്റ്, എ.സി.ആർ ലാബ് ഡയറക്ടർ തസ്തികകളിലാണ് നിയമനം.
പ്ലംബർ തസ്തികയിൽ ഐ.ടി.ഐ (സർട്ടിഫിക്കറ്റ്-പ്ലംബിംഗ്) യും അഞ്ച് വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡിഗ്രി, ഡി.റ്റി.പി (മലയാളം & ഇംഗ്ലീഷ്)യും അഞ്ച് വർഷം പ്രവൃത്തി പരിചയവും വേണം. വാച്ച്മാൻ തസ്തികയിൽ ഏഴാം ക്ലാസും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം (വിമുക്ത ഭടൻമാർക്ക് മുൻഗണന). റേഡിയോളജിസ്റ്റ് തസ്തികയിൽ എം.ഡി (റേഡിയോളജി)യും എം.ആർ.ഐ, സി.ടി സ്‌കാൻ പ്രവൃത്തിപരിചയവും വേണം. ഡയറക്ടർക്ക് ഡി.സിപി/ഡി.എൻ.ബി (പാത്തോളജി)യും പത്ത് വർഷ പരിചയവും വേണം. വാച്ച്മാൻ, പ്ലംബർ, ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിൽ 30-40 വയസിനിടയിലുള്ളവർക്കും ഡയറക്ടർ, റേഡിയോളജിസ്റ്റ് തസ്തികയിൽ 40-50 വയസിനിടയിലുള്ളവർക്കും അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24ന് അഞ്ച് മണിക്കുമുമ്പ് കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. ഒരു അപേക്ഷകനിൽ നിന്ന് ഒരു അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷയിലും കവറിന്റെ പുറത്തും ഏതു തസ്തിക ഏതു റീജിയൺ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ് എന്ന പേരിലെടുത്ത 200 രൂപയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം.

Tagskhrw
Share: