തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

Share:

ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സി.പ്ലസ്.പ്ലസ് ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സിലേക്ക് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിസ് ആന്റ് കമ്മ്യൂണിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
30 (CS-15, EC-15) സീറ്റുകളുണ്ട്. 400 മണിക്കൂറാണ് കോഴ്‌സ് കാലാവധി.
അപേക്ഷാ ഫോം www.modelfinishingschool.org.യില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും ഫീസും യോഗ്യതാ രേഖകളുടെ അസല്‍, യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, എന്നിവയുമായി മാര്‍ച്ച് മൂന്നുവരെ നേരിട്ടെത്തി പ്രവേശനം നേടാം.
വിലാസം : ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2307733, 989503349.

Share: