കിറ്റ്‌സില്‍ എം.ബി.എ കോഴ്‌സിന് അപേക്ഷിക്കാം

Share:

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയുള്ള കോഴ്‌സാണിത്. ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലയിസ്‌മെന്റ് സൗകര്യവുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org

ഫോൺ: 9446529467/0471 – 2329539, 2327707.

Share: