കേന്ദ്രീയ വിദ്യാലയയില്‍ 8000ല്‍ അധികം ഒഴിവുകള്‍

Share:

അദ്ധ്യാപകർ , ലൈബ്രേറിയൻ തുടങ്ങി 8000ല്‍ അധികം വരുന്ന തസ്തികകളിലേക്ക് കേന്ദ്രീയ വിദ്യാലയ സംഗസ്താന്‍ (KVS) അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (PGT), ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ (TGT), പ്രിന്‍സിപ്പാള്‍, വൈസ്- പ്രിന്‍സിപ്പാള്‍,ലൈബ്രേറിയന്‍, പ്രൈമറി അദ്ധ്യാപകർ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ഒഴിവുകള്‍

ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍ – 1900
ലൈബ്രേറിയന്‍(ഗ്രൂപ്പ് ബി) – 50
പ്രൈമറി അധ്യാപകര്‍(ഗ്രൂപ്പ് ബി)- 5300
പ്രൈമറി ടീച്ചര്‍ (സംഗീതം)(ഗ്രൂപ്പ് ബി) – 201
പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ)- 76
വൈസ് പ്രിന്‍സിപ്പാള്‍ – 220
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ -592

യോഗ്യത:

പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ): 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം, ബി.എഡ് നിര്‍ബന്ധം, 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം അല്ലെങ്കില്‍ കെ.വി.എസ് റിക്രൂട്ട്‌മെന്റിന്റെ തതുല്യ യോഗ്യത.
വൈസ് പ്രിന്‍സിപ്പാള്‍ (ഗ്രൂപ്പ് എ); ബിരുദാനന്തര ബിരുദം, ബി.എഡ്, 5 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍(ഗ്രൂപ്പ് ബി);അതത് വിഷയത്തില്‍ 50ല്‍ ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം.
ട്രെയിന്‍ഡ് ഗ്രാജ്വറ്റ് ടീച്ചര്‍(ഗ്രൂപ്പ് ബി); 50ല്‍ ശതമാനത്തില്‍ കുറയാതെ ബിരുദം, CTET അല്ലെങ്കില്‍ തതുല്യ യോഗ്യത.

ലൈബ്രേറിയന്‍(ഗ്രൂപ്പ് ബി); ലൈബ്രറി സയന്‍സില്‍ ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈബ്രറി സയന്‍സ് ഡിപ്ലോമ
പ്രൈമറി അധ്യാപകര്‍ ;പത്ത്/ പ്ലസ് ടു, സ…സി- ടെറ്റ് യോഗ്യത, എലമെന്ററി എജ്യുക്കേഷനില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഓഗസ്റ്റ് 24 മുതല്‍ സ്വീകരിക്കും
അവസാന തിയതി സെപ്റ്റംബര്‍ 13.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ http://kvsangathan.nic.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും

 

 

Share: