സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു

Share:
കണ്ണൂര്‍: കേരള സര്‍ക്കാര്‍ ഐടി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിങ്ങ്, ഡി സി എ, അക്കൗണ്ടിങ്ങ്, ഡി ടി പി, വേഡ് പ്രൊസസിങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്കും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കും.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും മേലെ ചൊവ്വ ശിവക്ഷേത്രത്തിനു എതിര്‍വശത്തുള്ള സി-ഡിറ്റ് പഠന കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
ഫോണ്‍: 0497 2729877.
Share: