ഗവേഷണ പ്രോജക്ടുകളിൽ ഇൻറേൺഷിപ്പ്

തിരുഃ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിലെ (ഐസിഫോസ്സ്) ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് എന്നിവയിലെ ഗവേഷണ പ്രോജക്ടുകളിലേക്ക് ഇൻറേ ണുകളായി നിയമനം നടത്തുന്നതിന് ബിരുദധാരികളെ ആവശ്യമുണ്ട്.
എം.എസ്.സി (സി.എസ് / ഇലക്ട്രോണിക്സ് / ഡാറ്റാസയൻസ് / തത്തുല്യം) / എം.സി.എ / എം.വോക് (കമ്പ്യൂട്ടർ സയൻസ്) / എം.ടെക് (ഐ.ടി / സി.എസ് / ഇ.സി / ഇ.ഇ.ഇ) / തത്തുല്യം / ബി.ടെക് (ഐ.ടി / സി.എസ് / ഇസി / ഇ.ഇ.ഇ) / തത്തുല്യം / ബി.എസ്.സി (സി.എസ് / ഇലക്ട്രോണിക്സ്) / ബി.സി.എ / ബി.വോക് (കമ്പ്യൂട്ടർ സയൻസ്) / ബി.കോം വിത്ത് ടാക്സേഷൻ / എംബിഎ (ഫിനാൻസ്) / ബിബിഎ / എംബിഎ (എച്ച്.ആർ) / ഡിപ്ലോമ (സി.എസ് / ഐ.ടി / ഇ.ഇ.ഇ / ഇ.സി.ഇ / എ.ഇ.ഐ) ബിരുദധാരികൾക്ക് ഒക്ടോബർ 10 ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013; 9400225962.





