ഗ്രാജ്വേറ്റ് ഇൻറേൺ നിയമനം

ആലപ്പുഴ : കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള ഗ്രാജ്വേറ്റ് ഇൻറേൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അസാപ്പിൻറെ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്കിലേയ്ക്കാണ് നിയമനം. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം . എംബിഎ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഉയർന്ന പ്രായപരിധി 30 വയസ്സ്.
വാക്ക് ഇൻ ഇൻറെർവ്യൂ സെപ്റ്റംബർ 27ന് കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന തൊഴില്‍മേളയോടൊപ്പം നടത്തും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോണ്‍: 9495999688, 9496085912.





