ജൂനിയർ റിസർച്ച് ഫെലോ; വി.എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: സ്പേസ് ഫിസിക്സ് ലബോറട്ടറിയിൽ ജൂനിയർ റിസേർച്ച് ഫെലോ ഒഴിവുകളിലേക്ക് വിക്രം സാരാഭായ് സ്പേസ് സെൻറർ (VSSC) അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ : 12

യോഗ്യത : ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, സ്പേസ് ഫിസിക്സ്, അറ്റ്മോസ്ഫറിക് സയൻസ്, മീറ്റിയറോളജി, പ്ലാനറ്ററി സയൻസ്, എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള എം.എസ്.സി ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.

65 ശതമാനം മാർക്കുണ്ടായിരിക്കണം. അതല്ലെങ്കിൽ അറ്റ്മോസ്ഫറിക് സയൻസ്, സ്പേസ് സയൻസ്, പ്ലാനറ്ററി സയൻസ്, അപ്ലൈഡ് ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമുള്ള എം.ടെക് ഉണ്ടായാൽ മതി. 60 ശതമാനത്തിൽ കുറയാൻ പാടില്ല. യു.ജി.സി നെറ്റ്, ഗേറ്റ്, ജോയിന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് എന്നിവയിൽ യോഗ്യത നേടിയിരിക്കണം.

പ്രായം: അപേക്ഷകർ 28 വയസിന് മുകളിൽ പ്രായമുള്ളവരാകരുത്. 2021 ജൂലൈ 19 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.

അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിലായിരിക്കും അഭിമുഖം. അഭിമുഖത്തിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ, മാർക്ക് ഷീറ്റുകൾ, പി.എച്ച്.ഡി ഡിഗ്രി, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം.

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻറെ കീഴിലുള്ള സ്ഥാപനമാണ് വി.എസ്.എസ്.സി.

കൂടുതൽ വിവരങ്ങൾക്ക് : https://www2.vssc.gov.in/RMT318/advt318.html

Share: