കേന്ദ്രസര്‍ക്കാര്‍ ജോലി; കീറാമുട്ടിയല്ല

668
0
Share:

അധ്വാനിക്കാനൊരുക്കമെങ്കില്‍ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍െറ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്സാം കീറാമുട്ടിയല്ല. കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്സാം വിജയിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വിസുകളിലെ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കുള്ള നിയമനമുറപ്പാക്കാം.
ഒഴിവുകളുടെ വിവരങ്ങള്‍:
(ഒഴിവ്-മന്ത്രാലയം-വിഭാഗം-പ്രായപരിധി എന്ന ക്രമത്തില്‍)
1. അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍-സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സര്‍വീസ്-ഗ്രൂപ്പ് ബി-20നും 30 നും ഇടയില്‍
2. അസിസ്റ്റന്‍റ്-സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍-ഗ്രൂപ്പ് ബി-18നും 27 നും ഇടയില്‍
3. അസിസ്റ്റന്‍റ്-ഇനറലിജന്‍സ് ബ്യൂറോ-ഗ്രൂപ്പ് ബി-18നും 27 നും ഇടയില്‍
4. അസിസ്റ്റന്‍റ്-മിനിസ്ട്രി ഓഫ് റെയില്‍വേസ്-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
5. അസിസ്റ്റന്‍റ് -മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്-ഗ്രൂപ്പ് ബി- 18നും 27നും ഇടയില്‍ േ
5. അസിസ്റ്റന്‍റ്-എ.എഫ്.എച്.ക്യു-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
6. അസിസ്റ്റന്‍റ് -മറ്റ് മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സ്ഥാപനങ്ങള്‍-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
7. അസിസ്റ്റന്‍റ് -മറ്റ് മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സ്ഥാപനങ്ങള്‍-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
8. ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍-സി.ബി.ഡി.ടി-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
9. ഇന്‍സ്പെക്ടര്‍ (സെന്‍ട്രല്‍ എക്സൈസ്)-സി.ബി.ഇ.സി-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
10. ഇന്‍സ്പെക്ടര്‍ (പ്രിവന്‍റീവ് ഓഫീസര്‍)-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
11. ഇന്‍സ്പെക്ടര്‍ (എക്സാമിനര്‍)-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍
12. അസിസ്റ്റന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍-ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്‍റ്, ഡിപാര്‍ട്ട്മെന്‍റ് ഓഫ് റവന്യൂ-ഗ്രൂപ്പ് ബി-30 വയസ് വരെ
13. സബ് ഇന്‍സ്പെക്ടര്‍-സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍-ഗ്രൂപ്പ് ബി-20 മുതല്‍ 30 വയസ് വരെ
14. ഇന്‍സ്പെക്ടര്‍ ഓഫ് പോസ്റ്റ്സ്-ഡിപാര്‍ട്മെന്‍റ് ഓഫ് പോസ്റ്റ്-ഗ്രൂപ്പ് ബി-18നും 27നും ഇടയില്‍ പ്രായം
15. ഡിവിഷനല്‍ അക്കൗണ്ടന്‍റ്-ഓഫീസെസ് അണ്ടര്‍ സി.എ.ജി-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
16. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II-സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ളിമെന്‍േറഷന്‍ മന്ത്രാലയം-ഗ്രൂപ്പ് ബി-32 വയസ് വരെ
17. ഇന്‍സ്പെക്ടര്‍-സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍കോട്ടിക്സ്-ഗ്രൂപ്പ് ബി-18നും 27 നും ഇടയില്‍
18. സബ് ഇന്‍സ്പെക്ടര്‍-നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി-ഗ്രൂപപ് ബി-30 വയസ് വരെ
19. അസിസ്റ്റന്‍് ഓിറ്റ് ഓഫീസര്‍-ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് ഡിപാര്‍ട്മെന്‍റ് അണ്ടര്‍ സി.എ.ജി-ഗ്രൂപ്പ് ബി ഗസറ്റഡ് (നോണ്‍ മിനിസ്റ്റുീരിയല്‍)-30 വയസ് കവിയരുത്.
20. ഓഡിറ്റര്‍ -ഓഫീസസ് അണ്ടര്‍ സി ആന്‍ഡ് എ.ജി-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
21. ഓഡിറ്റര്‍ -ഓഫീസസ് അണ്ടര്‍ സി.ജി.ഡി.എ-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
22. ഓഡിറ്റര്‍ -ഓഫീസസ് അണ്ടര്‍ സി.ജി.എ ആന്‍ഡ് അദേഴ്സ്-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
23. അക്കൗണ്ടന്‍റ്/ജൂനിയര്‍ അക്കൗണ്ടന്‍റ്-ഓഫീസസ് അണ്ടര്‍ സി.ആന്‍ഡ് എ.ജി-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
24. അക്കൗണ്ടന്‍റ്/ജൂനിയര്‍ അക്കൗണ്ടന്‍റ്-ഓഫീസസ് അണ്ടര്‍ സി .ജി.എ ആന്‍ഡ് അദേഴ്സ്-ഗ്രൂപ്പ് സി-18നും 27നും ഇടയില്‍
25. സീനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്‍റ്-സെന്‍ട്രല്‍ ഗവ. ഓഫീസസ്/മിനിസ്ട്രീസ് അദര്‍ ദാന്‍ സി.എസ്.സി.എസ് കേഡേഴ്സ്-ഗ്രൂപ്പ് സി-18നും 27 നും ഇടയില്‍
26. ടാക്സ് അസിസ്റ്റന്‍റ്-സി.ബി.ഡി.ടി-ഗ്രൂപ്പ് സി-18നും 27 നും ഇടയില്‍
27. ടാക്സ് അസിസ്റ്റന്‍റ്-സി.ബി.ഇ.സി-ഗ്രൂപ്പ് സി-20നും 27നും ഇടയില്‍
28. കമ്പൈലര്‍-രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ-ഗ്രൂപ്പ് സി-18നും 27 നും ഇടയില്‍
29. സബ് ഇന്‍സ്പെക്ടര്‍-സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍കോട്ടിക്സ്-ഗ്രൂപ്പ് സി-18നും 25നും ഇടയില്‍
വിവിധ തസ്തികകളിലേക്ക് ഒരൊറ്റ അപേക്ഷാഫോം സമര്‍പ്പിച്ചാല്‍ മതി.

പരീക്ഷ എപ്പോള്‍?
Tier I,II,III എന്നിങ്ങനെയാണ് പരീക്ഷകള്‍. ആദ്യ രണ്ട് ഘട്ടവും ഒബ്ജക്റ്റീവ് ടൈപ്പ് എഴുത്തുപരീക്ഷയാണ്. മൂന്നാമത്തേത് കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/സ്കില്‍ ടെസ്റ്റ് എന്നിവ. Tier I പരീക്ഷക്ക് അപേക്ഷിച്ചവര്‍ Tier 2 പരീക്ഷക്ക് വേറെ അപേക്ഷിക്കേണ്ടതില്ല. അതിന് പ്രത്യേകം വിജ്ഞാപനം ഉണ്ടായിരിക്കുകയുമില്ല. ആദ്യഘട്ട പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനൊപ്പം രണ്ടാം ഘട്ടത്തിന്‍െറ തീയതിയും വെബ്സൈറ്റിലൂടെ അറിയിക്കും.
ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ളീഷ് കോംപ്രഹന്‍ഷന്‍ എന്നിവയാണ് Tier I പരീക്ഷയിലുണ്ടാകുക. ജനറല്‍ സ്റ്റഡീസ് (ഫിനാന്‍സ് ആന്‍ഡ് എകണോമിക്സ്), സ്റ്റാറ്റിസ്റ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, ഇംഗ്ളീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രഹന്‍ഷന്‍ എന്നിവയാണ് Tier 2 പരീക്ഷയിലുണ്ടാകുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

യോഗ്യത: 1. അസിസ്റ്റന്‍റ് ഓഡിറ്റ് ഓഫീസര്‍: ബിരുദം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, കോസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്, കമ്പനി സെക്രട്ടറി, കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ബിസിനസ് എകണോമിക്സ് ബിരുദാനന്തരബിരുദം അധികയോഗ്യതയാണ്.
2. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് III: പ്ളസ്ടുവില്‍ മാത്സിന് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ളെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദം.
3. കമ്പൈലര്‍: എക്ണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ളെങ്കില്‍ മാത്തമാറ്റിക്സ് കമ്പല്‍സറി അല്ളെങ്കില്‍ ഇലക്ടീവ് വിഷയമായുള്ള ബിരുദം.
4. മറ്റെല്ലാ തസ്തികകളിലും ബിരുദം/തത്തുല്യം.

അപേക്ഷിക്കേണ്ടതെങ്ങനെ?

ssconline2.gov.in , sscregistration.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രണ്ടു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടം പൂരിപ്പിച്ചുകഴിയുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ ഐ.ഡി രണ്ടാം ഘട്ടം അപേക്ഷിക്കുന്നതിനായി രേഖപ്പെടുത്തിവെക്കണം. രണ്ടാം ഘട്ടത്തില്‍ ഫീസടക്കുകയും ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുകയും വേണം. ജെ.പി.ജി ഫോര്‍മാറ്റിലുള്ള ഒപ്പിന്‍െറ സൈസ് 12 കെ.ബിക്കും ഒരു കെ.ബിക്കും ഇടയിലായിരിക്കണം. റെസല്യൂഷന്‍ 140 പിക്സല്‍ വിഡ്തും 60 പിക്സല്‍ ഹൈറ്റും ആയിരിക്കണം. ഫോട്ടോ 8 ബിറ്റ് ജെ.പി.ജെ ഫോര്‍മാറ്റിലായിരിക്കണം. സൈസ് 12 കെ.ബിക്കും നാല് കെ.ബിക്കും ഇടയിലും റസല്യുഷന്‍ 100 പിക്സല്‍ വിഡ്തും 120 പിക്സല്‍ ഹൈറ്റും ആയിരിക്കണം. പാര്‍ട്ട് 2 രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇ-മെയില്‍ ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ്ഒൗട്ട് തപാലില്‍ അയക്കേണ്ടതില്ല. എന്നാല്‍ പ്രിന്‍റ്ഒൗട്ട് സൂക്ഷിച്ചുവെക്കേണ്ടതാണ്. പരീക്ഷാഹാള്‍ട്ടിക്കറ്റ് തപാലില്‍ അയക്കുന്നതല്ല.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് .
അപേക്ഷ ഫീസ്: 100 രൂപ. എസ്.ബി.ഐ ഓണ്‍ലൈന്‍ വഴിയോ, ചലാന്‍ ഉപയോഗിച്ചോ പണമടക്കാം. എസ്.സി, എസ്.ടി, വനിതകള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ പണമടക്കേണ്ടതില്ല. എസ്.ബി.ഐ ചലാന്‍, എസ്.ബി.ഐ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് അല്ളെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഫീസടക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssc.nic.in.
09445195946, 04428251139 നമ്പറുകളില്‍ ചെന്നൈ റീജനല്‍ ഹെല്‍പ്ലൈനിലും 08025502520, 09483862020 നമ്പറുകളില്‍ ബംഗളൂരു റീജനില്‍ ഹെല്‍പ്ലൈനിലും ബന്ധപ്പെടാം.

Share: