സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഏഴിന്

Share:

യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഏഴിന്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ കേന്ദ്രങ്ങളാണുള്ളത്. ജനറല്‍ സ്റ്റഡീസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിങ്ങനെ 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്ക് ഉണ്ടാവുക. ഒബ്ജക്റ്റിവ് ടൈപ് ചോദ്യങ്ങളായിരിക്കും.
സിലബസ്:മെയിന്‍ പരീക്ഷക്ക് ഏഴ് പേപ്പറുകളാണുണ്ടാവുക. പേപ്പര്‍ ഒന്ന്- ഉപന്യാസം, പേപ്പര്‍ രണ്ട്- ജനറല്‍ സ്റ്റഡീസ് -ഒന്ന് ( ഇന്ത്യന്‍ പൈതൃകവും സംസ്കാരവും, ലോക ചരിത്രവും ഭൂമിശാസ്ത്രവും), പേപ്പര്‍ 3- ജനറല്‍ സ്റ്റഡീസ് 2 (ടെക്നോളജി, സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്), പേപ്പര്‍ -4 -ജനറല്‍ സ്റ്റഡീസ് 3 (ടെക്നോളജി, ഇക്കണോമിക് ഡെവലപ്മെന്‍റ്, ബയോ ഡൈവേഴ്സിറ്റി, എന്‍വയണ്‍മെന്‍റ്, സെക്യൂരിറ്റി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്), പേപ്പര്‍ 5- ജനറല്‍ സ്റ്റഡീസ് (എത്തിക്സ്, ഇന്‍റഗ്രിറ്റി ആന്‍ഡ് ആപ്റ്റിറ്റ്യൂഡ്), പേപ്പര്‍ ആറും ഏഴും ഓപ്ഷനല്‍ സബ്ജക്ടുകളാണ്.
സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍നിന്നാണ് ഫോറസ്റ്റ് സര്‍വിസിലെ മെയിന്‍ ലിസ്റ്റിലേക്കുള്ളവരെ തെരഞ്ഞെടുക്കുക.
വിശദ വിവരം www.upsconline.nic.in വെബ്സൈറ്റില്‍ ലഭിക്കും.

Share: