ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സ് നടത്തി വരുന്ന എം.ഫില്‍ ഇന്‍ സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പൊതുവിഭാഗത്തിനു 1,500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ മുഖേനയോ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ചോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.

അവസാന തീയതി: ഡിസംബര്‍ 9.

യോഗ്യത, അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 2560364.

Tagsimh
Share: