ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം

Share:

കോഴിക്കോട് : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട് (0495-2765154, 8547005044), അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും.

അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം.

തുക കോളേജിൽ നേരിട്ടും അടയ്ക്കാം.

വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.

Share: