സീനിയര്‍/ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ കൂടിക്കാഴ്ച 27 ന്

Share:

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു.

വിവിധ വകുപ്പുകളില്‍ ജൂനിയര്‍ റസിഡന്റ് ഒഴിവിന് എംബി.ബി.എസ് ആണ് യോഗ്യത. വേതനം പ്രതിമാസം 45,000 രൂപ. ജനറല്‍ മെഡിസിനില്‍ സീനിയര്‍ റസിഡന്റിന്റെ രണ്ട് ഒഴിവുണ്ട്. എംബി.ബി.എസും, എം.ഡി (ജനറല്‍ മെഡിസിന്‍) യുമാണ് യോഗ്യത. വേതനം പ്രതിമാസം 50,000 രൂപ. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം പരമാവധി 40 വയസാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, ടി.സി.എം.സി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 27 ന് രാവിലെ 10.30 ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

Share: